Monday, August 3, 2015

കശ്മീരിന്റെ തെരുവുകളിലൂടെ

ശ്രീനഗർ
ഒരു ബന്ദ് കഴിഞ്ഞുള്ള പിറ്റേ ദിവസമാണ് ശ്രീനഗറിനെ നന്നായി അറിയാൻ കഴിഞ്ഞത്.  രാവിലെ ജോലിക്ക് പോകുന്നവരും വിദ്യാർഥികളും കച്ചവടക്കാരുമായി തെരുവുകളിൽ നല്ല ജനത്തിരക്ക്. റോഡുകളിൽ വാഹനത്തിരക്ക്. തലേദിവസം അടഞ്ഞു കിടന്നിരുന്ന വലിയ കച്ചവട സ്ഥാപനങ്ങളൊക്കെ തുറന്നു കിടക്കുന്നു.

പഹൽഗാം
പരമ്പരാഗത കശ്മീരി കരകൗശല വസ്തുക്കളും കമ്പിളി വസ്ത്രങ്ങളും  ഉണങ്ങിയ ഫലങ്ങളും കുങ്കുമ പൂവും വിൽക്കുന്ന കടകൾ ധാരാളമുണ്ട്. പുതപ്പുകൾ, പരവതാനികൾ എല്ലാം ഇവിടെ വിൽപ്പനക്ക് വെച്ചിരിക്കുന്നു. ശ്രീനഗറിൽ നിന്നും സോനാമാർഗിലേക്കും ഗുല്മാർഗിലേക്കും നടത്തിയ യാത്രക്കിടയിൽ ചെറുതും വലുതുമായ നിരവധി പട്ടണങ്ങളുണ്ട്. കശ്മീരി കാവയും മറ്റു  വിഭവങ്ങളും ലഭിക്കുന്ന തട്ടുകടകളും ഇറച്ചി-പച്ചക്കറി കടകളും ഇവിടെയൊക്കെ കാണാം.

താങ്മാർഗ് 
ജമ്മു-കാശ്മീരിന്റെ വേനൽക്കാല തലസ്ഥാന നഗരമാണ് ശ്രീനഗർ. ഝലം നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന ശ്രീനഗർ, കാശ്മീർ താഴ്വരയിലെ ഏറ്റവും വലിയ പട്ടണമാണ്. ധാരാളം പൂന്തോട്ടങ്ങളും തടാകങ്ങളും അരുവികളും കൊണ്ട് സുന്ദരിയായ ശ്രീനഗറിലെ ഏറ്റവും വലിയ തടാകം ദാൽ തടാകമാണ്.

കൂടുതൽ ചിത്രങ്ങൾ 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...